മഴയ്ക്ക്‌ സമര്‍പ്പിതം

കുറെ നാളായി എന്തേലുമൊക്കെ എഴുതീട്ട്.. എപ്പോളും എന്തേലും എഴുതണം എഴുതണം എന്നാഗ്രഹിക്കുമെങ്കിലും ഒന്നും അങ്ങോട്ട്‌ ഫലം കാണാറില്ലായിരുന്നു. ജോലി തിരക്കും, സര്‍വോപരി മടിയും, അതിനെക്കാളേറെ എഴുതാനുള്ള കഴിവ് നഷ്ട്ടപെട്ടോ എന്നൊരു ഭയവുമാണ് പ്രധാന കാരണം. അങ്ങനെയിരിക്കുമ്പോഴാണ് ഇന്ന് എന്തായാലും എഴുതിയേക്കാം എന്ന് വിചാരിച്ചത്.. ഇതൊരു കഥയല്ല, മറിച്ചു ഒരു അനുഭവമാണ്…ഇതെഴുതാന്‍ കാരണക്കാരനായ ആളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

രണ്ടാഴ്ച കഴിഞ്ഞു രണ്ടുദിവസത്തെ അവധി ആസ്വദിക്കാന്‍ വീട്ടില്‍ വന്നതാണ് ഞാന്‍ (ഒന്നരാടന്‍ ആഴ്ചയാണ് അവധി ). അങ്ങനെ എന്ന് വന്നാലും വീട്ടില്‍ ഒന്നാന്തരം പണിയുണ്ടാവും. അങ്ങനെ അല്ലറചില്ലറ ജോലികളെല്ലാം തീര്‍ത്തു, ഇടയ്ക്കു മുറിഞ്ഞുപോയ സിനിമ വീണ്ടും കണ്ടു, ഇടയ്ക്കു വീണ്ടും വേറെ പണി പിടിച്ചു സമയം കടന്നു പോയി. വൈകുന്നേരം ആയപ്പോ ആകാശം മുഴുവന്‍ കറുത്തിരുണ്ട് വല്ലാത്തൊരു ഫീല്‍. ഒരു കിടിലന്‍ മഴ ഇതു നിമിഷവും ഇടിച്ചുകുത്തി പെയ്യും എന്നുറപ്പായ സാഹചര്യം. ഇത്തരം സാഹചര്യത്തിലാണ് എനിക്ക് മറ്റുള്ളവര്‍ക്ക് പണി കൊടുക്കാന്‍ തോന്നുന്നത്.. എന്താന്നറിയില്ല അതങ്ങനെയാ.. നേരെ വാട്സാപ്പ് എടുത്തു ദുബായിലുള്ള നാട്ടുകാരനായ കൂടുകാരന്‍ റോയിച്ചന് ഒരു വീഡിയോ അയച്ചു കൊടുത്തു.. കൂടെ ഇങ്ങനെയൊരു voice over ഉം..

“റോയിച്ചാ…ഡാ.. ഒടുക്കത്തെ മഴയാടാ വരാന്‍ പോകുന്നെ.. ഭയങ്കര പേടിയാവുന്നുണ്ട് എനിക്ക്..കാരണം ഫുള്‍ ഇരുണ്ടട്ടെ.. ഇത് വീട്ടീന്നുള്ള വ്യൂ ആണേ.. ഞാന്‍ വേരെയൊരു വ്യൂ കൂടി കാണിച്ചു തരാം..”

ഒന്ന് പുറത്തിറങ്ങേണ്ട താമസം അടുത്ത വീഡിയോയും അപ്‌ലോഡ്‌ ചെയ്തു. അതിലെ എന്റെ ഡയലോഗ് ഇപ്രകാരമായിരുന്നു. (വിശന്നിരിക്കുന്നവന്റെ മൂക്കില്‍ ചിക്കന്‍ ബിരിയാണി കഴിച്ച കൈ കൊണ്ട് പോയി മണപ്പിക്കുന്ന ആ ‘ചൊറിയന്‍’ വികാരത്തോടെ വേണം എന്റെ സംഭാഷണങ്ങള്‍ വായിക്കാന്‍ :P)

“റോയിച്ചാ… ഇതു നിമിഷവും ഇടി വെട്ടി മഴ പെയ്യാനുള്ള പരിപാടിയാണ്.. ഫുള്‍ തണുത്ത കാറ്റാണ്.. എന്റെ പൊന്നളിയാ വല്ലാത്ത ഫീലാടാ.. ആകാശം ഫുള്‍ കറുത്തിട്ടേ വേരെയൊരു യമഗണ്ടന്‍ ഫീല്‍.. ഞാന്‍ അകത്തോട്ടു കേറുവാണ്… അപ്പൊ ഓക്കേ ഡാ.. ബൈ ബൈ..”

രണ്ടു വീഡിയോയും sent ആയീന്നുള്ള ടിക്ക് കാണിച്ചു.. അവനൊന്നു online വരാന്‍ ഞാന്‍ കാത്തിരുന്നു.. കാരണം ഒരു പണി കൊടുത്ത ഫീല്‍ പൂര്ണമാകണമെങ്കില്‍ പണികിട്ടുന്ന ആളും കളത്തില്‍ ഇറങ്ങണമല്ലോ. ഒടുവില്‍ അവന്‍ വന്നു, വീഡിയോ രണ്ടും കണ്ടു.. ആദ്യം എന്തോ എഴുതി തുടങ്ങി.. പിന്നെ വേണ്ടെന്നു വെച്ചിട്ട് എന്തോ ഒരു voice ക്ലിപ്പ് അയച്ചു തന്നു.. അതിലെ റോയിച്ചന്‍ സംസാരിച്ചത് ഇങ്ങനെയാണ്..

“നീയെനിക്ക് പണ്ടും ഇതുപോലെ… ഞാന്‍ ബംഗ്ലൂര്‍ ആയിരുന്നപ്പോഴും നീയെനിക്ക് മഴയുടെ വീഡിയോ കാണിച്ചു എന്നെ വിഷമിപ്പിച്ചത് എന്റെ ഓര്‍മ്മകളില്‍.. ചാടിയോടി എത്തുന്നു… ഓര്‍ക്കുന്നുണ്ടോടാ തെണ്ടി അത്..”

എന്തോ.. കോമഡി ആയിട്ടാണേലും അവന്‍ ആ പറഞ്ഞ വാക്കുകളില്‍ ഒരു വിഷമം തളംകെട്ടി കിടപ്പുണ്ടായിരുന്നു.. എന്ത് പറയണം എന്നറിയാതെ നിന്നപ്പോള്‍ ദാ വരുന്നു, അവന്റെ വക ഒരു വീഡിയോ. ഞാന്‍ അത് പ്ലേ ചെയ്തു നോക്കി.. അവന്റെ മുറിയുടെ ബാല്‍ക്കണിയില്‍നിന്നെടുത്ത വീഡിയോ ആണ്.. ദുബായ്, സ്വപ്നങ്ങളുടെ നഗരം.. മുന്നില്‍ കെട്ടിപ്പൊക്കിയതും. ഇനിയും കെട്ടിപ്പൊക്കുന്നതുമായ കുറെയേറെ കെട്ടിടങ്ങള്‍.. താഴെ കിലോമീറ്റര്‍ നീളെ നീണ്ടു കിടക്കുന്ന മണല്‍.. അവിടുത്തെ കത്തിയെരിയുന്ന ചൂട് താഴെ വെട്ടിത്തിളങ്ങുന്ന മണലില്‍ നിന്ന് വ്യക്തം.. വീഡിയോയുടെ കൂടെ റോയ്ച്ചനും സംസാരിച്ചു..

“തോപ്പാ.. കണ്ടോടാ.. ഇതാടാ… ഇതാടാ മഴ… നീ മനുഷ്യനെ മഴ കാണിക്കെടാ !@#$% മോനെ… കണ്ടോ ഇവിടെ.. മഴയില്ല പുഴയില്ല നോക്കിക്കെ.. ഒരു മേഘം പോലും ഇല്ലാത്ത സ്ഥലമാ.. നീയവിടെ ഇരുന്നിട്ട് എന്നോട് മഴേടെ കാര്യം എന്നോട് പറയുന്നു…”

ഞാന്‍ വീണ്ടും തകര്‍ന്നു… പണി കൊടുക്കാന്‍ വേണ്ടി തൊടങ്ങീതാണേലും എന്തോ ഇപ്പൊ വല്ലാത്ത കുറ്റബോധം തോന്നുന്നു.. എങ്കിലും അവന്റെ വീഡിയോക്ക് താഴെ ഒരു ചിരി മാത്രം ഞാന്‍ പാസാക്കി. പിന്നെയും സംഭാഷണം തുടര്‍ന്നു.. പക്ഷെ എനിക്കെന്തോ അവനിട്ട് വെറുതെ പണി കൊടുക്കണ്ടായിരുന്നു എന്ന തോന്നല്‍ അതിശക്തമായി ഉള്ളിലെവിടെയോ അനുഭവപെട്ടുകൊണ്ടേയിരുന്നു. അപ്പോഴതാ റോയ്ച്ചന്റെ വക വീണ്ടും ഒരു voice ക്ലിപ്പ്..

“ഞാന്‍ നമ്മുടെ നാട്ടിലെ മഴ കണ്ടിട്ടെങ്ങനാണേലും കുറച്ചു നാള്‍ ആയി… വീട്ടില്‍ ഇരുന്നു കണ്ടിട്ട്.. ബംഗ്ലൂര്‍ അല്ലായിരുന്നോ.. നല്ല മഴ ഉണ്ടല്ലേ.. കൊള്ളാം..”

അവനിത്രേം പറഞ്ഞത് ഒരു സെന്റി പടത്തിന്റെ ക്ലൈമാക്സ്‌ സ്റ്റൈലിലായിരുന്നു.. എന്നാല്‍ അവസാനത്തെ ഭാഗം…എല്ലാം തകര്‍ന്നിരിക്കുന്നവന് മാത്രം കിട്ടുന്ന ആ പ്രതീക്ഷയുടെ സുഖമില്ലേ.. ആ ഒരു ലൈനിലലായിരുന്നു അവന്റെ ആ വാക്കുകള്‍…

“ഒരു കട്ടന്‍ ചായയും ഒരു ടൈഗര്‍ ബിസ്ക്കറ്റും കൂടെ ഉണ്ടേല്‍ എന്നാ രസവാന്നറിയുവോ മഴ കാണാന്‍..”

അവന്റെ ഈ അവസാനത്തെ ഡയലോഗില്‍ എന്റെ സര്‍വ്വ കുറ്റബോധവും പമ്പ കടന്നു… അങ്ങനെയാണ് റോയ്ച്ചന്‍ ഈ എഴുത്തിനു പിന്നിലെ കാരണക്കാരനായത്.

റോയിക്ക് സമര്‍പ്പിതം.

ശുഭം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create a website or blog at WordPress.com

Up ↑

%d bloggers like this: