നുണക്കഥകള്‍

പ്പൂപ്പാ.. അതെന്താ?”, അപ്പൂപ്പന്റെ മടിയിലിരുന്നു മുകളിലേയ്ക്ക് കൈചൂണ്ടി ചെറുമകന്‍ കണ്ണാപ്പി ചോദിച്ചു.

“അതാണ്‌ മോനെ അമ്പിളിമാമന്‍”, അപ്പൂപ്പന്‍ പറഞ്ഞുകൊടുത്തു. കണ്ണാപ്പിയുടെ കണ്ണില്‍ അമ്പിളിമാമന്‍ തിളങ്ങിനിന്നു. അപ്പോഴാണ്‌ അടുത്ത ചോദ്യം വീണത്‌.

“അതെന്താ അപ്പൂപ്പാ അമ്പിളിമാമനെ മാമന്‍ എന്ന് വിളിക്കുന്നേ?”

“അത് മോനെ, മോന്റെ ശ്രീനിമാമനും സുരമാമനുവൊക്കെ രാത്രിയിലല്ലേ മാമം ഉണ്ണാന്‍ വീട്ടി വരുന്നേ.. ആഹ്.. അതുപോലെതന്നെ രാത്രിയില്‍ ആകാശത്തുവരുന്നോണ്ടാ അമ്പിളിമാമനെ മാമന്‍ എന്ന് കൂട്ടിവിളിക്കുന്നത്.. ഇപ്പൊ മനസ്സിലായോടാ?”, മടിയിലിരിക്കുന്ന കണ്ണാപ്പിയുടെ വയറില്‍ ഇക്കിളിയിട്ട് അപ്പൂപ്പന്‍ പറഞ്ഞുനിറുത്തി. ഇക്കിളിയുടെ പ്രതികരണമെന്നോണം കണ്ണാപ്പി നിറുത്താതെ ചിരിച്ചോണ്ടിരുന്നു.

“അപ്പൂപ്പനും കൊച്ചുമോനും കഥപറച്ചില് നിറുത്തി വരുവാണേ കഴിക്കാന്‍ വല്ലതും തരാം”, അടുക്കളയില്‍ നിന്നും അമ്മൂമ്മ തൊണ്ട കീറി വിളിച്ചുപറഞ്ഞു.

“എന്നാ വാടാ കണ്ണാ, ബാക്കി പിന്നെ പറഞ്ഞു തരാം. വെറും വയറ്റി കഥ പറയരുതെന്നാ.. അങ്ങനെ പറഞ്ഞാ വയറീന്നു ഒരു വല്യ ഭൂതം ചാടിപുറത്തുവന്നു ആ കഥ പറഞ്ഞവരെ വിഴുങ്ങും…”,കണ്ണാപ്പിയെ എടുത്തോണ്ട് അപ്പൂപ്പന്‍ അകത്തേയ്ക്കോടി.

“…ഭൂതവും പ്രേതവും ഒന്നും വരണ്ട ഞാനും കണ്ണനും ചോറുണ്ണാന്‍ പോവാണേ..”

കണ്ണാപ്പി പേടികാരണം കണ്ണ് ഇറുക്കിപിടിച്ചു അപ്പൂപ്പന്റെ നെഞ്ചില്‍ തലപൂഴ്ത്തി വച്ചു.

അന്ന് അവിടെ വച്ച് കണ്ണാപ്പിയുടെ ജീവിതത്തിലെ നുണസത്യങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ആദ്യത്തെ നിക്ഷേപം അവന്റെ അപ്പൂപ്പന്‍ നടത്തുകയായിരുന്നു… ബാക്കിയുള്ളത് കാലം തെളിയിക്കും.

:

:

:

ഇത്തരം നുണകള്‍ സത്യമാണെന്ന് വിശ്വസിച്ചിരുന്ന ഒരു ബാല്യകാലം എല്ലാവര്‍ക്കുമുണ്ടായിരുന്നു.. ശരിക്കും നുണ പറയുന്നത് ഒരു കലതന്നെയല്ലേ? അതിന്റെ ആദ്യാക്ഷരം പറഞ്ഞുതന്ന മുതിര്‍ന്നവര്‍ തന്നെയല്ലേ യഥാര്‍ത്ഥ കലാകാരന്മാര്‍? എന്നിട്ടും ‘നുണ’ പറയരുത് എന്ന് ഇവര്‍ പറയുന്നതിന്റെ ചേതോവികാരം എന്താണ്..? അല്ല ചിന്തിക്കേണ്ട വിഷയമാണ്.. സമയം ഉണ്ടേല്‍ ചിന്തിച്ചോ.. ഞാന്‍ പോണൂ… ഹഹഹഹ

ശുഭം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create a website or blog at WordPress.com

Up ↑

%d bloggers like this: