‘എന്‍ട്രോവസ്ഥ’

ഇതുമൊരു അവസ്ഥ…

കൈയിലുള്ള ചില്ലറതുട്ടുകളും ചേട്ടന്‍ പണ്ടെങ്ങോ തന്ന ഒരു കീറിയ പത്തു രൂപ നോട്ടും കൊണ്ടാണ് ഇന്ന് രാവിലെ വിശപ്പ്‌ മാറ്റിയത്. സാധാരണ കഴിച്ചിറങ്ങി ബില്‍ അടയ്ക്കാന്‍ ചെല്ലുമ്പോള്‍ എന്റെ പേഴ്സിലുള്ള പത്തിന്റെയും ഇരുപതിന്റെയും ഗാന്ധിയുടെ ചുളുങ്ങിയ മുഖം തല കുനിക്കാറാണ് പതിവ്. കാരണം എതിരെ ബില്‍ അടയ്ക്കുന്നവന്‍ അഞ്ഞൂറും ആയിരവുമൊക്കെയാണ് എറിഞ്ഞു കൊടുക്കന്നത്‌. പക്ഷെ ഇന്ന് എന്റെ ഗാന്ധി ഒന്ന് അറിഞ്ഞു ചിരിച്ചു. അഞ്ഞൂറും ആയിരവുമുള്ളവനെയൊന്നും ആര്‍ക്കും വേണ്ടല്ലോ.

“ഇന്നലെയുള്ളോര്‍ ഇന്നിവിടില്ലാ.. ഇനിവരുകില്ലാ..”

കൃത്യസമയത്ത് റോഡിലൂടെ ഒരു വിലാപയാത്ര കടന്നുപോയി – മേക്കാട്ടെ ക്ലാരാമ്മാച്ചിയാണ്. വര്‍ഷങ്ങളായുള്ള കുടുംബസ്വത്ത് തര്‍ക്കത്തിനൊടുവില്‍ മക്കള്‍ക്കും മരുമക്കള്‍ക്കും സ്വത്ത് വീതംവച്ചു എഴുതികൊണ്ടുതിട്ടാണ് അമ്മച്ചി പോയത്. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം, അനുഭവിക്കാന്‍ യോഗമില്ല. അമ്മച്ചി വില്‍പത്രത്തില്‍ ഒപ്പിട്ടതും അങ്ങ് ഡല്‍ഹിയിലിരുന്നു മോദി പണി പറ്റിച്ചു. തെങ്ങ്കേറ്റക്കാരന്‍ മണിയും, പുറംപണി നടത്തുന്ന ശശിയും, അടുക്കളപണി ചെയ്യുന്ന രമണിയുമൊക്കെ ഇന്നലെ വരെ ഭയഭക്തിയോടെ നോക്കിനിന്ന ആ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്ക് സായിപ്പ് കക്കൂസില്‍ ഉപയോഗിക്കുന്ന പേപ്പറിന്റെ പോലും വിലയില്ലാണ്ടാകുമെന്നു അമ്മച്ചി അറിഞ്ഞോ..മക്കളും അറിഞ്ഞില്ല. അതാണ്‌ അവരുടെ മുഖത്ത് കാണുന്ന വിഷമത്തിന്റെ കാരണം, അല്ലാണ്ട് അമ്മച്ചിയുടെ വിടവാങ്ങലല്ല. പക്ഷെ നേരത്തെ വിസ കിട്ടി മുകളിലേയ്ക്ക് പോയ സണ്ണിപാപ്പന് ഈ കാഴ്ച അങ്ങ് രസിച്ചു. ജീവിച്ചിരുന്നപ്പോള്‍ തനിക്കിട്ടു കുറെ പണിതതാണ് ഈ മക്കളും മരുമക്കളും, ഇതിലും നല്ലയൊരു അടി അവര്‍ക്ക് കിട്ടാനില്ല.

ഹോട്ടലില്‍നിന്നും പതിയെ റോഡിലേയ്ക്കിറങ്ങി. അപ്പോഴാണ്‌ ഒരുത്തന്‍ മണ്ടപോയ ഒരു പോസ്റ്റില്‍ ചാരി നില്‍ക്കുന്നത് കണ്ടത്. ഒറ്റനോട്ടത്തില്‍ അവന്‍ അടിച്ചു ഓഫായിയിരിക്കുവാണെന്നാണ് ഞാന്‍ കരുതിയത്‌. പക്ഷെ ചെന്ന് ചോദിച്ചപ്പോഴല്ലേ മനസ്സിലായത്, പുള്ളി മര്യാദക്കൊന്ന് ഫുഡ് കഴിച്ചിട്ട് രണ്ടു ദിവസായി.. മാത്രവുമല്ല കയ്യിലുള്ള അഞ്ഞൂറിന്റെ നോട്ട് മാറാന്‍ ഒരുപാട് അലഞ്ഞു.. ഒടുവില്‍ ഏതോ ഒരു പെട്രോള്‍ പബീന്നു പെട്രോള്‍ അടിച്ചു മിച്ചം കിട്ടിയ നൂറു രൂപയുമായി കഴിക്കാന്‍ വരുന്ന വഴി ഹെല്‍മെറ്റ്‌ ഇല്ലാത്തതിന് പോലീസ് പിടിച്ചു ഒള്ള നൂറും പോയി. ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്ന പഴഞ്ചൊല്ല് ഇവന് വേണ്ടി ഉണ്ടാക്കിയതാണോ എന്നൊരു നിമിഷം ഞാന്‍ ചിന്തിച്ചു പോയി. അവന്റെ നില്‍പ്പ് കണ്ടിട്ട് സഹായിക്കണമെന്നുണ്ടായിട്ടും എന്റെ അവസ്ഥ അതിനെക്കാള്‍ ഭയാനകമായതുകൊണ്ട് എന്തേലുമൊരു ആശ്വാസവാക്ക് പറഞ്ഞു രക്ഷപെടാം എന്ന് കരുതിയിരിക്കുമ്പോഴാണ് അവന്‍ ചാരി നില്‍ക്കുന്ന അതെ മണ്ട പോയ പോസ്റ്റില്‍ കെട്ടിവച്ച എലെക്ഷന്‍ പോസ്റ്റര്‍ കണ്ടത്. പിന്നീടൊന്നും ആലോചില്ല അവനെ ചേര്‍ത്തുപിടിച്ചു “എല്ലാം ശരിയാകും” എന്ന് തട്ടിവിട്ടു പോകാന്‍ തിരിഞ്ഞതും ഒരു അമ്മച്ചി കയ്യിലൊരു പാത്രവുമായി വന്നു,“അമ്മാ..വെല്ലോം തരണേ?”. ഞാന്‍ നോക്കുമ്പോള്‍ തളര്‍ന്നിരിക്കുന്ന അവന്‍ തലപൊക്കി എന്നെ സഹതാപവും ദേഷ്യവും കലര്‍ന്ന ഒരുമാതിരി നോട്ടം നോക്കി. ഒരു നിമിഷം ആത്മസംയമനം പാലിച്ചു ഞാന്‍ പറഞ്ഞു, “അമ്മച്ചി ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് മനസ്സിലാകുവോ എന്നെനിക്കറിയില്ല.. എന്നാലും ഞാന്‍ ഒരു കാര്യം പറയാം.. ഏതാണ്ട് നിങ്ങള്‍ടെ അതെ അവസ്ഥയാ ഇവിടെ ഞങ്ങളില്‍ പലര്‍ക്കും.. പക്ഷെ ഇപ്പോള്‍ നിങ്ങളാ ഭേദം, ഒന്നുവില്ലേലും നിങ്ങള്‍ക്ക് ഈ ചില്ലറ ഉപയോഗിച്ചേലും വിശപ്പടക്കാലോ.. ഞങ്ങളോ?”. പറഞ്ഞു തീര്‍ന്നതും എല്ലാം മനസ്സിലായെന്ന മട്ടില്‍ അമ്മച്ചി തിരിച്ചു നടന്നു. എനിക്കും വിഷമമായി, പക്ഷെ എന്ത് ചെയ്യാന്‍ എന്റെ അവസ്ഥ അങ്ങനല്ലേ?. പെട്ടെന്ന് തളര്‍ന്നുകിടന്നവന്‍ അമ്മച്ചീടെ പുറകെ ഓടി. കാര്യം അറിയാന്‍ പുറകെ ഞാനും. അവന്‍ അമ്മച്ചിയോട്‌ ചോദിക്കുന്നത് കേട്ട് ഞാന്‍ ഒരു നിമിഷം ഞെട്ടി.

“അമ്മച്ചി.. ഒരു പത്ത് രൂപ കടം തരാവോ?”

ഇതും ഒരു അവസ്ഥ.. അഥവാ ‘എന്‍ട്രോവസ്ഥ’ … അല്ലാണ്ടെന്ത്‌ ?

  • ശുഭം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create a website or blog at WordPress.com

Up ↑

%d bloggers like this: