അമരക്കാരന് വിട

ഇതൊരു കഥയല്ല, ഞങ്ങളുടെ നാടിന്‍റെ എല്ലാമെല്ലാമായിരുന്ന ഔസേപ്പ് ചേട്ടനെക്കുറിച്ചുള്ള എന്‍റെ പേരപ്പന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പാണ്. ഞാനും എന്‍റെ തലമുറയും അറിയാത്ത ജീവിതകഥ. ഇതില്‍ എന്‍റെ നാടും നാട്ടുകാരും അവരുടെ പഴയ ജീവിതവുമെല്ലാം വിവരിക്കപെടുന്നുണ്ട്. വെറുമൊരു വാട്ട്സാപ്പ് കുറിപ്പായി ഒതുങ്ങരുതെന്നും ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ കുറെപ്പേര്‍ക്കെങ്കിലും നമ്മുടെ പൂര്‍വികരുടെ ജീവിതം അറിയാന്‍ ഇത് ഉപകരിക്കുമെന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ ഈ ഓര്‍മ്മകുറിപ്പ് ഇവിടെ പങ്കുവെക്കുന്നത്. ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്ന ചുരുക്കം ചിലത് മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. നിറകവിഞ്ഞൊഴുകുന്ന മീനിച്ചിലാറും, കടത്തുവള്ളവുമെല്ലാം എന്നേ... Continue Reading →

Featured post

'അണു'കുടുംബം

മുപ്പത് വര്‍ഷത്തിലേറെയായി അച്ഛന്‍ ഗള്‍ഫില്‍. ഇത്രേം വര്‍ഷത്തിനിടയില്‍ വളരെ കുറച്ചു തവണ മാത്രമേ നാട്ടില്‍ വന്നിട്ടുള്ളു. ഞാന്‍ ജനിച്ച ശേഷം എന്റെ മാമ്മോദീസയുടെ തലേ ദിവസം രാത്രിയാണ് അച്ഛന്‍ എന്നെ ആദ്യമായി കണ്ടത്. രണ്ടു ദിവസം കഴിഞ്ഞു അച്ഛന്‍ പോവുകയും ചെയ്തു. അമ്മ പറഞ്ഞ അറിവാണ് കേട്ടോ. വര്‍ഷത്തില്‍ ഒന്നോ കൂടിയാല്‍ രണ്ടു പ്രാവശ്യമോ മാത്രമാണ് ഞാനും ചേട്ടനും അച്ഛന്റെ സ്നേഹം അറിഞ്ഞിരുന്നത്. കൈനിറയെ കളിപ്പാട്ടങ്ങളും ചോക്ലേറ്റ്സുമായി വീട്ടുമുറ്റത്ത്‌ വന്നിറങ്ങുന്ന അച്ഛന്‍ - അതാണ്‌ ജീവിതത്തില്‍ ഞാന്‍... Continue Reading →

Featured post

തിരോധാനം

‘Alex Kandathi calling’ “ഹലോ”, എന്റെ ഫോണിലേയ്ക്ക് വന്ന കോള്‍ എടുത്തു ഞാന്‍ ചോദിച്ചു. “ ഹലോ, ആല്‍വിനുണ്ടോ അവിടെ?”, മറുതലയ്ക്കല്‍ നിന്നു ആന്‍റി ചോദിച്ചു. “ ഞാനാണ് ആന്‍റി.. പറഞ്ഞോ”, ഞാന്‍ മറുപടി പറഞ്ഞു. “ മോനെ.. നീയല്ല.. ആല്‍വിന്‍ (കണ്ടത്തി - ആന്‍റിയുടെ മൂന്നുമക്കളില്‍ രണ്ടാമന്‍) എന്തിയേ? അവിടെയില്ലേ?”, ആന്‍റി ചോദിച്ചു. “ ഇവിടെയോ? ഇല്ല ആന്‍റി”, എന്തോ അപകടം മണത്തു ഞാന്‍ മറുപടി പറഞ്ഞു. “ഇല്ലേ..?? പിന്നെ അവന്‍ എവിടെ പോയി..? നിങ്ങള്‍ടെ... Continue Reading →

‘എന്‍ട്രോവസ്ഥ’

ഇതുമൊരു അവസ്ഥ... കൈയിലുള്ള ചില്ലറതുട്ടുകളും ചേട്ടന്‍ പണ്ടെങ്ങോ തന്ന ഒരു കീറിയ പത്തു രൂപ നോട്ടും കൊണ്ടാണ് ഇന്ന് രാവിലെ വിശപ്പ്‌ മാറ്റിയത്. സാധാരണ കഴിച്ചിറങ്ങി ബില്‍ അടയ്ക്കാന്‍ ചെല്ലുമ്പോള്‍ എന്റെ പേഴ്സിലുള്ള പത്തിന്റെയും ഇരുപതിന്റെയും ഗാന്ധിയുടെ ചുളുങ്ങിയ മുഖം തല കുനിക്കാറാണ് പതിവ്. കാരണം എതിരെ ബില്‍ അടയ്ക്കുന്നവന്‍ അഞ്ഞൂറും ആയിരവുമൊക്കെയാണ് എറിഞ്ഞു കൊടുക്കന്നത്‌. പക്ഷെ ഇന്ന് എന്റെ ഗാന്ധി ഒന്ന് അറിഞ്ഞു ചിരിച്ചു. അഞ്ഞൂറും ആയിരവുമുള്ളവനെയൊന്നും ആര്‍ക്കും വേണ്ടല്ലോ. “ഇന്നലെയുള്ളോര്‍ ഇന്നിവിടില്ലാ.. ഇനിവരുകില്ലാ..” കൃത്യസമയത്ത്... Continue Reading →

'ചില്ലറ'കാര്യം

ദിവസം മുഴവന്‍ നീണ്ട കഠിനമായ ജോലി സമ്മാനിച്ച പിരിമുറുക്കവും പുറകെ ഓടിയിട്ടും ഫ്ലാറ്റിലേയ്ക്കുള്ള ഒറ്റബസ്സ് നഷ്ട്ടപെട്ടതിലുള്ള ദേഷ്യവും പേറി നില്‍ക്കുകയാണ് ഞാന്‍. കൂട്ടിനു ജോലി തേടിയിറങ്ങിയ സുഹൃത്ത്‌ റോയിച്ചനുമുണ്ട്. തൂളുന്ന മഴയ്ക്കും എന്‍റെ ഉള്ളിലെ ചൂട് തണുപ്പിക്കാന്‍ ആവുന്നില്ല. കോളേജില്‍ പഠിച്ചോണ്ടിരുന്നപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ ചളികള്‍ റോയിച്ചന്‍ എടുത്തു അലക്കിക്കൊണ്ടിരുന്നു. ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ദാ വരുന്നു ഞങ്ങള്‍ക്ക് പോകാനുള്ള ബസ്സ്. ബസ്സിനു പുറകില്‍ വരിവരിയായി വന്നോണ്ടിരുന്ന വാഹനങ്ങളെ ഒരു നിമിഷം പിടിച്ചു നിര്‍ത്തി... Continue Reading →

കുടിയന്‍

ഒരു കുടിയന്‍ പറഞ്ഞ കഥ. “നിങ്ങള്‍ എന്താ പഠിക്കുന്നേ?”. കൂട്ടുകാര്‍ക്കുള്ള അത്താഴം പൊതിഞ്ഞു മേടിക്കാന്‍ കടയില്‍ വന്ന ഞാനും അരുണും ടി.വി.യില്‍ ‘ട്രാഫിക്‌’ കണ്ടുകൊണ്ടിരിക്കെ നിനക്കാതെ വന്നതാണീ ചോദ്യം. രാവിലെ മുതല്‍ എവിടെയോ പോയി അലച്ചതിന്റെ ക്ഷീണം ഒരു കുപ്പി മദ്യത്തില്‍ തീര്‍ത്തു, വീട്ടിലേയ്ക്കുള്ള രണ്ടു പരിപ്പുവടയും രണ്ടു പപ്പടബോളിയും മേടിക്കാന്‍ വന്നിരുന്ന ഒരു കുടിയന്റെതാണ് ചോദ്യം. “ആനിമേഷന്‍”, തെല്ലൊരു പുഞ്ചിരിയോടെ ഞാന്‍ മറുപടി പറഞ്ഞു. കുടിയന്മാരോടു സംസാരിക്കുമ്പോള്‍ ഒരു ചരി മുഖത്ത് വെച്ചുപ്പിടിപ്പിക്കണമെന്നാരോ ഉള്ളില്‍നിന്ന് വിളിച്ചു... Continue Reading →

Create a website or blog at WordPress.com

Up ↑